രണ്ടാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

 
rahul

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി.ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെഷന്‍സ് കോടതി തെളിവുകള്‍ പരിഗണിച്ചില്ലെന്നാണ് സർക്കാരിൻറെ പ്രധാന വാദം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതി നിലപാട് വസ്തുതാ വിരുദ്ധമാണ് തുടങ്ങിയ വാദങ്ങളും സംസ്ഥാന സർക്കാർ ഉന്നയിക്കുന്നുണ്ട്.

അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണസംഘത്തിന് ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിക്രൂരമായ കുറ്റകൃത്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത്. അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതില്‍ സെഷന്‍സ് കോടതി പരാജയപ്പെട്ടു. മനസര്‍പ്പിക്കാതെയാണ് സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമല്ല. പരാതി നല്‍കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഹർജിയിലുണ്ട്.

Tags

Share this story

From Around the Web