നെല്‍പ്പാടങ്ങളില്‍ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകള്‍ നിര്‍മിക്കാന്‍ 2022ല്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കിയില്ല. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പദ്ധതി നടപ്പാക്കാണ്‍ കൃഷിവകുപ്പിന് താല്‍പര്യമില്ല

കോട്ടയം: തുര്‍ച്ചയായ വര്‍ഷങ്ങളില്‍ തങ്ങള്‍ക്കു നഷ്ടമാണ് ഉണ്ടായതെന്നും ഇത്തരത്തില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് നെല്‍ കര്‍ഷകര്‍. എന്നാൽ, കർഷകർക്ക് താങ്ങാകേണ്ട സംസ്ഥാന സര്‍ക്കാരും അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ല.
നെല്‍പ്പാടങ്ങളില്‍ത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകള്‍ നിര്‍മിക്കാന്‍ 2022ല്‍ പ്രഖ്യാപിച്ച പദ്ധതി സംസ്ഥാനത്ത് ഒരിടത്തുപോലും നടപ്പാക്കിയിട്ടില്ല. ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കർഷകരുടെ നഷടം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍, പദ്ധതി നടപ്പാക്കാത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഭരണ സംവിധാനങ്ങള്‍ സ്ഥാപിച്ചാല്‍, ഈര്‍പ്പത്തിന്റെ പേരു പറഞ്ഞു നെല്‍കര്‍ഷകരെ ചൂഷണത്തിന് ഇരയാക്കാന്‍ മില്ലുമകൾക്ക് കഴിയില്ല.
8 കിലോ മുതല്‍ 25 കിലോ കിഴിവു വരെയാണ് നെല്‍കര്‍ഷകരില്‍ നിന്നു മില്ലുടമകള്‍ ഈര്‍പ്പത്തിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ഇതിന് ഒത്താശ ചെയ്യാനാണ് കൃഷി വകുപ്പ് പദ്ധതി മുക്കിയതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.
സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങള്‍ പാടങ്ങളില്‍ത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. തയ്യാറെടുപ്പുകള്‍ വകുപ്പ് വിപുലമായി നടത്തുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും എത്രസ്ഥലങ്ങളില്‍ ഇത്തരം സംഭരണശാലകള്‍ വേണമെന്ന കണക്കെടുപ്പും കൃഷിവകുപ്പ് നടത്തിയെങ്കിലും പിന്നീടൊരു നടപടിയും ഉണ്ടായില്ല.
സിലിന്‍ഡര്‍ രൂപത്തിലുള്ള ലോഹനിര്‍മിതമായ വലിയ പെട്ടികളാണ് സൈലോ. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇതുപയോഗിക്കുന്നുണ്ട്. എന്നാല്‍, കേരളയത്തിലെ കര്‍ഷകര്‍ക്ക് ഈ നേട്ടം കിട്ടുന്നില്ല.