പാംപ്ലാനി അവസരവാദിയെന്ന പരാമർശം; എം. വി. ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത

കണ്ണൂർ: ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമർശത്തിൽ എം.വി ഗോവിന്ദനെ കടന്നാക്രമിച്ച് തലശ്ശേരി അതിരൂപത. എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യമാണ്. കന്യാസ്ത്രീ വിഷയത്തിൽ സഭ കേന്ദ്ര സർക്കാറിനോട് നന്ദി പറഞ്ഞത് നിലപാട് മാറ്റമല്ലെന്ന് അതിരൂപത.
അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാർട്ടി സെക്രട്ടറിയെന്നും സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം.വി ഗോവിന്ദൻ ഉപയോഗിക്കരുതെന്നും തലശ്ശേരി അതിരൂപയുടെ വിമർശനം.
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നാണ് സിപിഎം സംസ്ഥന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതിയും. അച്ചന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയതിന് പിന്നാലെ ഒഡീഷയിൽ മർദനമേറ്റു. ഇതോടെ വീണ്ടും നിലപാട് മാറ്റിയെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.