കോതമംഗലത്തെ പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ മതം മാറണമെന്ന നിർബന്ധവും ആത്മഹത്യാ പ്രേരണയും

 
ramees

കോതമംഗലത്ത് ടി ടി ഐ വിദ്യാര്‍ഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്തത് മതം മാറണമെന്ന നിർബന്ധവും അതേ തുടർന്നുള്ള ശാരീരിക, മാനസിക പീഡനങ്ങളും മൂലമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ സുഹൃത്ത് റമീസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. സോനയുടെ ആത്മഹത്യാ കുറിപ്പിൽ റമീസിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. റമീസിന്റെ വീട്ടുകാരെയും പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

സോനയെ രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ച് വീട്ടിൽ നിന്നിറക്കി കൊണ്ടുവന്നു റമീസിന്റെ കുടുംബത്തിന്റെ ഒത്താശയോടെ വീട്ടിൽ പൂട്ടിയിട്ടു. തുടർന്ന് മതം മാറാൻ നിർബന്ധിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് സോനാ തന്റെ കൂട്ടുകാരിയോട് വെളുപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്നും ആത്മഹത്യാ പ്രേരണ നൽകുന്ന വാട്സ്ആപ് സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.

ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും ഒരാളെ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. സോനയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുകയും വേണ്ട ശിക്ഷാനടപടികൾ സ്വീകരിക്കുകയും വേണം. കാരണം ഇത്തരത്തിലുള്ള പ്രവണതകൾ കേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ല. ഇനി മറ്റൊരു സോന നമ്മുടെ നാട്ടിൽ ഉണ്ടാകരുത്. പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവർത്തനത്തിനെതിരെ കേരള സമൂഹം ജാഗ്രത പുലർത്തുക തന്നെ വേണം

Tags

Share this story

From Around the Web