ദി റിയൽ കേരളാ സ്റ്റോറി; വയനാട് ടൗണ്‍ഷിപ്പ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതബാധികതർക്കുള്ള പുനരധിവാസത്തിൻ്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജൻ ഉദ്ഘാടനം ചെയ്തു. അതിജീവനയാത്രയുടെ 579-ാം ദിവസമാണ് ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയത്.
അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവൻ ദുരന്തബാധിതർക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫർണിച്ചറുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങൾക്ക്, ഒരുമിച്ച് കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അതിൻ്റെ കൂടെ നിൽക്കാനാണ് നാം ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് ടൗൺഷിപ്പ് ആശയത്തിന് രൂപം കൊടുത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി പൂർത്തിയാക്കുന്ന കാര്യത്തിൽ സർക്കാരിന് ഒരു സംശയം ഉണ്ടായില്ല. അതിനായി എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടായി. 13 പട്ടികവർഗ കുടുംബങ്ങൾക്ക് മേപ്പാടിയിൽ 5 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. അതിൻ്റെ പട്ടയവും ഇന്ന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.