ഹൈക്കമാൻഡ് നൽകിയ അന്ത്യശാസനത്തിന് പുല്ലുവില; വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് സതീശൻ അനുകൂലികൾ; എറണാകുളം ജില്ലയിൽ വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപെട്ടു
May 12, 2026, 12:36 IST
കൊച്ചി : കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ ചേരി തിരിഞ്ഞ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കമാൻഡിൻ്റെ അന്ത്യശാസനം വിഡി സതീശൻ അനുകൂലികൾ തള്ളിക്കളഞ്ഞിരിക്കുന്നു.എറണാകുളം ജില്ലയിൽ വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപെട്ടു .
വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് .
VDS കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. എറണാകുളം പള്ളുരുത്തിയിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് ഐ പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്