മെത്രാനെ തൊട്ട കൈകൾക്ക് കാലം കാത്തുവെച്ച കാവ്യനീതി! ഫ്രാങ്കോയുടെ കണ്ണീരിന് മറുപടി; എസ്.പിയുടെ പിതാവിനെ ദൈവം 'കൈയ്യോടെ' പൊക്കി
തിരുവനന്തപുരം: പുരോഹിത ശ്രേഷ്ഠനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് ദൈവത്തിന്റെ തിരിച്ചടി. അന്ന് ബിഷപ്പിനെ അഴിക്കുള്ളിലാക്കാൻ മുൻകൈ എടുത്ത കോട്ടയം എസ്.പിയായിരുന്ന ഹരിശങ്കറിന്റെ പിതാവും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി ശങ്കരദാസ് ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി. നിരപരാധിയായ ബിഷപ്പിനെ വേട്ടയാടിയ മകനുള്ള മറുപടിയായി, സ്വന്തം പിതാവിനെത്തന്നെ 'കള്ളനായി' ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തിരിക്കുകയാണ് കാലം.
അന്ന് ദൈവത്തിന്റെ പ്രതിപുരുഷനെയാണ് മകൻ വേട്ടയാടിയതെങ്കിൽ, ഇന്ന് സാക്ഷാൽ ദൈവത്തിന്റെ സ്വത്ത് കട്ടതിനാണ് അച്ഛൻ പിടിയിലാകുന്നത്. അതും മകരവിളക്ക് എന്ന പുണ്യദിനത്തിൽ തന്നെ. ബിഷപ്പിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ പിതാവ് അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ച കേസിൽ ജയിലിലാവുമ്പോൾ അത് വിധിയുടെ വിളയാട്ടമല്ലാതെ മറ്റെന്താണ്?
കേസെടുത്ത അന്നു മുതൽ ആശുപത്രി വാസവും, മകന്റെ ഉന്നത പോലീസ് സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാൻ ശങ്കരദാസ് ശ്രമിച്ചെങ്കിലും കോടതികൾ അത് പൊളിച്ചടുക്കി. "നിങ്ങൾ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല" എന്ന സുപ്രീം കോടതിയുടെ പരാമർശം അക്ഷരാർത്ഥത്തിൽ ഇവർക്കുള്ള താക്കീതാണ്. മകൻ പോലീസ് തലപ്പത്തുണ്ടെന്ന ഹുങ്കിൽ നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച ശങ്കരദാസിനെ ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു.
ശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെമ്പാക്കി മാറ്റാൻ മിനിറ്റ്സിൽ തിരുത്തൽ വരുത്തി ദൈവത്തെ കബളിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഈ ദുർവിധി. ബിഷപ്പിനെതിരെ ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയപ്പോൾ, സ്വന്തം പിതാവ് ചെയ്ത കള്ളത്തരം രേഖാമൂലം തെളിയിക്കപ്പെട്ടത് ചരിത്രത്തിന്റെ പ്രതികാരമാണ്. നിരപരാധിയുടെ കണ്ണീര് വീണ മണ്ണിൽ നീതി വൈകില്ലെന്ന് ഈ അറസ്റ്റ് ഓർമ്മിപ്പിക്കുന്നു.