താൻ വിമാനം പറത്തുന്നത് കുടുംബത്തെ കാണിക്കാൻ പറക്കലിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്; പിന്നാലെ സസ്പെൻഷൻ

 
2222

വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റ് തുറന്നിട്ട ബ്രിട്ടീഷ് എയർവേസ് പൈലറ്റിന് സസ്പെൻഷൻ. വിമാനത്തിലുണ്ടായിരുന്ന തന്‍റെ കുടുംബത്തെ വിമാനം പറപ്പിക്കുന്നത് കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് പൈലറ്റ് കോക്ക്പിറ്റ് തുറന്നത്. ഹീത്രൂവിൽ നിന്ന് ലണ്ടനിലേക്ക് പറക്കുകയായിരുന്നു വിമാനം.

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടുള്ള പൈലറ്റിന്‍റെ പ്രവൃത്തി യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. വിമാനം റാഞ്ചൽ, തീവ്രവാദി ആക്രമണം തുടങ്ങിയവ ഒഴിവാക്കുന്നതിന് സാധാരണയായി പറക്കുമ്പോൾ കോക്ക്പിറ്റ് എപ്പോഴും സുരക്ഷിതമായി അടച്ചിട്ടിരിക്കും.

ഭീകര വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് പൈലറ്റിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അസാധാരണമായി കോക്ക്പിറ്റ് തുറന്നിട്ട പൈലറ്റിന്‍റെ പ്രവൃത്തി വിമാനത്തിലെ മറ്റു ജീവനക്കാർ സിവിൽ ഏവിയേഷൻ അതോറിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം താഴെ ഇറക്കുകയും ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് നടത്തേണ്ടിയിരുന്ന റിട്ടേൺ ഫ്ലൈറ്റ് സർവീസ് മുടങ്ങുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.

Tags

Share this story

From Around the Web