'ധൂർത്ത് പുത്രൻ' പ്രയോഗം ബൈബിളിൽ നിന്ന് കടമെടുത്തത്, വിഷമമായെങ്കില്‍ പിൻവലിക്കുന്നു'; ജോസ് കെ. മാണിക്ക് മറുപടിയുമായി അപു ജോസഫ്

 
07888

പാലാ: 'ധൂർത്തുപുത്രൻ' പ്രയോഗത്തിൽ ജോസ് കെ മാണിക്ക് മറുപടിയുമായി അപു ജോസഫ്. തന്റെ പ്രയോഗത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതിൽ ജോസ് കെ. മാണിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും തെറ്റുപറ്റിയെന്ന് അപു ജോസഫ് പറഞ്ഞു.

'ധൂർത്ത് പുത്രൻ' പ്രയോഗം ബൈബിളിൽ നിന്ന് കടമെടുത്തതെന്നും ഇത് ജോസിന് വിഷമമായെങ്കിൽ പിൻവലിക്കുന്നുവെന്നും അപു ജോസഫ് പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല അത് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാണി സാറിന്റെ പാർട്ടി തിരിച്ചുവരണം എന്നാണ് കേരള കോൺഗ്രസുകാരൻ എന്ന നിലയിൽ തന്‍റെ വികാരം. പാർട്ടിയിലേക്ക് ക്ഷണിച്ചത് പൂർണമായും സൗഹാർദപരമായിട്ടാണ്. ചെയർമാൻ വാതിൽ അടയ്ക്കും വരെ അത് തുറന്നു കിടക്കും. അപു ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് എം തിരിച്ചു വന്നാൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നത് ആത്മാർത്ഥമായി പറഞ്ഞ കാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു. മാണി സാറിന്റെ പാർട്ടി നശിക്കരുത് എന്ന ആഗ്രഹത്തിലാണ് താൻ സംസാരിച്ചതെന്നും അപു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Tags

Share this story

From Around the Web