'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' ലൈവ് ഓർക്കസ്ട്ര കൊച്ചിയിൽ
Mar 27, 2026, 09:15 IST
കൊച്ചി: വിഖ്യാതമായ 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് ഓർക്കസ്ട്രയായി അവതരിപ്പിക്കുന്നു. കൊച്ചിൻ ചേംബർ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ നാളെ മുതൽ ഏപ്രിൽ രണ്ടു വരെ കൊച്ചിയിലെ ഫൈൻ ആർ ട്സ് ഹാളിലാണ് അവതരണം. ഹൃദയസ്പർശിയായ സിനിമയിലെ പശ്ചാത്തലസംഗീതം അതിൻ്റെ പൂർണതയോടെ അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
സിനിമയുടെ പ്രദർശനത്തിനൊപ്പം അമ്പതോളം കലാപ്രവർത്തകർ വ്യത്യസ്‌ത സംഗീതോപകരണങ്ങൾ ഉപയോഗിച്ചു തത്സമയം അതിലെ സംഗീതം അവതരിപ്പിക്കും. ദിവസവും വൈകുന്നേരം ആറിനാണ് അവതരണം. സംഗീതരംഗത്തെ പ്രഗത്ഭരുടെ കൂട്ടായ്‌മയായ കൊച്ചിൻ ചേംബർ ഓർക്കസ്ട്ര, ശ്രദ്ധേയമായ പാശ്ചാത്യസംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ - +919567259130.