ഔവർ ലേഡി ഓഫ് ദി റോസറി’ രൂപം ബ്രസീലിലെ ടൗൺ സ്‌ക്വയറിൽ തിരിച്ചെത്തി
‘ഔവർ ലേഡി ഓഫ് ദി റോസറി’ രൂപം ബ്രസീലിലെ ടൗൺ സ്‌ക്വയറിൽ തിരിച്ചെത്തിയപ്പോൾ അത് വിശ്വാസികൾക്ക് ആത്മീയ ധൈര്യം പ്രധാനം ചെയ്തു. ബ്രസീലിലെ പരാനയുടെ ഉൾപ്രദേശത്തുള്ള റൊസാരിയോ ഡോ ഇവായി എന്ന ചെറുപട്ടണത്തിലാണ് ‘ഔവർ ലേഡി ഓഫ് ദി റോസറി’ രൂപം എത്തിയത്.
ഏതാനം മിനിറ്റുകൾ മാത്രം നീണ്ടു നിന്ന ആ ചടങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചു. പരിശുദ്ധ അമ്മ നഗരത്തിന്റെ മധ്യഭാഗത്തേക്ക് മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്കും മടങ്ങിവരുന്നതുപോലെയായിരുന്നു അത്. രൂപത്തിന്റെ പുനരുദ്ധാരണത്തോടൊപ്പം, പുനരുജ്ജീവിപ്പിക്കപ്പെട്ട പൊതു ഇടമായ പാദ്രെ എസ്റ്റാനിസ്ലാവു ബോറിസിയാസ്ക് സ്‌ക്വയറിന്റെ പുനരുദ്ധാരണവും നഗരം ആഘോഷിച്ചു.
വർഷങ്ങളോളം സമൂഹത്തിന് സേവനം സമർപ്പിച്ച ഒരു പുരോഹിതന്റെ പേരാണ് ഈ സ്ക്വയറിന് നൽകിയിരിക്കുന്നത്. അദ്ദേഹം റൊസാരിയോ ഡോ ഇവായിയുടെ സമ്പന്നമായ വിശ്വാസ പൈതൃകത്തിന്റെ ശക്തമായ പ്രതീകമായി തുടരുന്നു. ഏകദേശം 5,000 നിവാസികൾ താമസിക്കുന്ന റൊസാരിയോ ഡോ ഇവായി ഈ പ്രവർത്തിയിലൂടെ മരിയൻ ഭക്തി ഇപ്പോഴും സജീവമാണെന്നും അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ശക്തമായ സാക്ഷ്യം നൽകി.