മാല വീട്ടിൽ നിന്ന് തന്നെ കിട്ടി, പുറത്ത് പറയരുതെന്ന് പൊലീസ് ഓമനയോട് പറഞ്ഞു, പേരൂർക്കട വ്യാജമോഷണക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്
Sep 12, 2025, 13:48 IST

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണ കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്.മാല വീട്ടിൽനിന്ന് തന്നെ കിട്ടിയെന്ന് പരാതിക്കാരിയായ ഓമന സ്റ്റേഷനിലെത്തി പൊലീസിനോട് പറഞ്ഞിരുന്നു വെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇക്കാര്യം ഓമന എസ്ഐയോട് ഇക്കാര്യം പറഞ്ഞത്. മാല കിട്ടിയത് പുറത്ത് പറയരുതെന്ന് പൊലീസ് ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
ബിന്ദുവിനെ ബോധപൂര്‍വം കേസില്‍ പ്രതിയാക്കണമെന്ന രീതിയില്‍ പൊലീസ് പ്രവര്‍ത്തിച്ചെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.മാല കിട്ടിയെന്നറിഞ്ഞിട്ടും ബിന്ദുവിനെ ഇക്കാര്യം അറിയിച്ചില്ലെന്നും സോഫയില്‍ നിന്ന് കിട്ടിയ മാല ചവറ്റുകൂനയില്‍ നിന്ന് കിട്ടിയതാണെന്ന് വരുത്തിത്തീര്‍ത്തതും പൊലീസാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.