വാനരന്മാര്‍ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, ഞാന്‍ മന്ത്രിയാണ്... ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയും: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

 
suresh gopi

തൃശൂര്‍: തനിക്കെതിരായ വോട്ടുകൊള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ വാനരന്‍മാരാണെന്ന അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവരൊക്കെ സുപ്രീംകോടതിയിലേക്ക് പോകട്ടെയെന്നും കേന്ദ്രമന്ത്രി.

തൃശൂരിലെ വോട്ടുകൊള്ള ആരോപണങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി നല്‍കിയില്ല. എല്ലാ വിഷയങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയുമെന്ന് വിശദീകരണം. 'ചില വാനരന്മാര്‍ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്' എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

ചോദ്യങ്ങള്‍ കൂടുതലുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. ഇന്ന് രാവിലെ 9 മണിക്ക് തൃശൂരിലെത്തിയ സുരേഷ് ഗോപി ശക്തന്‍ തമ്പുരാന്റെ മാല അണിയിച്ച ശേഷം മടങ്ങി.

വോട്ടര്‍ പട്ടിക വിവാദത്തില്‍ സുരേഷ് ഗോപി ആദ്യമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം നഗരത്തില്‍ എത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിരുന്നില്ല.

Tags

Share this story

From Around the Web