‘ബിജെപി നേതാക്കളുടെ മുഖം മൂടി അഴിഞ്ഞുവീണു; സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതി സത്യമാണ്, സുരേഷ് ഗോപിക്ക് ഇക്കാര്യമറിയാം’; സന്ദീപ് വാര്യർ

ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ലൈംഗീക പീഡന പരാതി ഉന്നയിച്ച യുവതിക്ക് നീതി ലഭിച്ചില്ല. ബിജെപി നേതാക്കളുടെ മുഖം മൂടി അഴിഞ്ഞുവീണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
യുവതിയുടെ പീഡന പരാതി സത്യമാണ്. സുരേഷ് ഗോപിക്ക് ഇക്കാര്യമറിയാം. സുരേഷ് ഗോപി പരാതിക്കാരിയെ ചികിത്സാ സംബന്ധമായി സഹായിച്ചിട്ടുണ്ട്. ബിജെപി നേതാക്കൾക്ക് കാലങ്ങളായി ബോധ്യമായിട്ടുള്ള പരാതിയാണ്. പരാതി പാർട്ടിക്ക് മുന്നിൽ യുവതി ഉന്നയിച്ചു, അവർക്ക് നീതി ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇത് വ്യാജ പരാതിയില്ല. ശോഭാ സുരേന്ദ്രൻ കുട്ടിയുമായി സംസാരിച്ചിട്ടുണ്ട്. അവർ നുണ പറയില്ലെന്നാണ് വിശ്വാസം. സ്ത്രീയുടെ വിഷയത്തിൽ അവർ നുണ പറയില്ലെന്നാണ് വിശ്വാസം. പെൺകുട്ടിയെ വ്യാജ പരാതിക്കാരിയാക്കുന്നത് നീതിക്ക് നിരക്കാത്ത സംഭവമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.