ദൈവത്തിന്റെ ദിവ്യകാരുണ്യസ്നേഹം യാദൃശ്ചികമല്ല; ബോധപൂർവമായ തിരഞ്ഞെടുപ്പാണ്: ലെയോ പതിനാലാമൻ പാപ്പ

 
leo kurabana

ദൈവത്തിന്റെ ദിവ്യകാരുണ്യ സ്നേഹം യാദൃശ്ചികമല്ല; ബോധപൂർവമായ തിരഞ്ഞെടുപ്പാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ഓഗസ്റ്റ് ആറിന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ ആയിരക്കണക്കിനു തീർഥാടകരോട് ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന ജൂബിലി വിഷയത്തെക്കുറിച്ചുള്ള മതബോധന പ്രബോധനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“യേശുവിന്റെ ശിഷ്യന്മാരോടുള്ള സ്നേഹം യാദൃശ്ചികതയുടെ ഫലമല്ല, മറിച്ച് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാണെന്ന് വി. മർക്കോസിന്റെ സുവിശേഷം നമ്മെ കാണിച്ചുതരുന്നു. ഇത് ലളിതമായ ഒരു പ്രതികരണമല്ല, തയ്യാറെടുപ്പ് ആവശ്യമുള്ള ഒരു തീരുമാനമാണ്. ദൈവം ജനങ്ങളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തിയതുപോലെ ആളുകൾക്ക് ദൈവത്തെ തിരഞ്ഞെടുക്കാനും അവന്റെ സ്നേഹം സ്വീകരിക്കാൻ സ്വന്തം ഹൃദയങ്ങളെ ഒരുക്കാനും സ്വാതന്ത്ര്യമുണ്ട്” – പാപ്പ കൂട്ടിച്ചേർത്തു.

“കൃപ നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ല, മറിച്ച് അതിനെ ഉണർത്തുന്നു. ദൈവത്തിന്റെ ദാനം നമ്മുടെ ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്നില്ല, മറിച്ച് അതിനെ ഫലപ്രദമാക്കുന്നു” – പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web