‘കർത്താവ് പൂർണ്ണതയുള്ള വൈദികരെയല്ല, എളിമയുള്ള ഹൃദയങ്ങളെയാണ് അന്വേഷിക്കുന്നത്’: വൈദികരോട് ലെയോ പതിനാലാമൻ പാപ്പ

കർത്താവ് പൂർണ്ണതയുള്ള വൈദികരെയല്ല, എളിമയുള്ള ഹൃദയങ്ങളെയാണ് അന്വേഷിക്കുന്നതെന്ന് വൈദികരോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. ജൂൺ 27 വെള്ളിയാഴ്ച, തിരുഹൃദയ തിരുനാളും പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർഥനാദിനവും ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് ലോകത്തിലെ എല്ലാ വൈദികർക്കുമായി അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.
“ക്രിസ്തുവിന്റെ ഹൃദയം, നമ്മെ ഓരോരുത്തരെയും ആശ്ലേഷിക്കുകയും, നല്ല ഇടയന്റെ പ്രതിച്ഛായയിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ശുശ്രൂഷയുടെ യഥാർഥ സ്വത്വം മനസ്സിലാക്കാം: ദൈവത്തിന്റെ കാരുണ്യത്താൽ ജ്വലിച്ചുകൊണ്ട്, നാം സുഖപ്പെടുത്തുകയും, അനുഗമിക്കുകയും, വീണ്ടെടുക്കുകയും ചെയ്യുന്ന അവന്റെ സ്നേഹത്തിന്റെ സന്തോഷകരമായ സാക്ഷികളാകണം”- പാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി.
“യേശുവിന്റെ ഹൃദയത്തിൽ മാത്രമേ നമുക്ക് യഥാർഥ മനുഷ്യത്വം കണ്ടെത്താൻ കഴിയൂ. ഓർമ്മ നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിന്റെ ഹൃദയത്തിലും നമ്മുടെ ജീവിതത്തെ ക്രിസ്തുവിന്റെ ജീവിതത്തിലും ഒന്നിപ്പിക്കുന്നു, അങ്ങനെ സ്നേഹത്തിൽ അനുരഞ്ജിപ്പിക്കപ്പെട്ട ഒരു ലോകത്തിനായി ദൈവജനത്തിന് വചനവും രക്ഷയുടെ കൂദാശകളും പകരുവാൻ നമുക്ക് കഴിയും” – പാപ്പ വ്യക്തമാക്കി.