ഗാസ നഗരം ഒഴിപ്പിക്കുന്നതിനെ ‘വധശിക്ഷ’ എന്ന് വിളിച്ച് ജറുസലേമിലെ ലത്തീൻ, ഓർത്തഡോക്സ് പാത്രിയാർക്കീസുമാർ

ഗാസയിലെ ഇസ്രായേൽ നടപടിയുടെ പശ്ചാത്തലത്തിൽ ഗാസ നഗരം ഒഴിപ്പിക്കുന്നതിനെ ‘വധശിക്ഷ’ എന്ന് ജറുസലേമിലെ ലത്തീൻ, ഓർത്തഡോക്സ് പാത്രിയാർക്കീസുമാർ വിശേഷിപ്പിച്ചു. ആഗസ്റ്റ് 26 ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു സംയുക്ത സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്.
ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഇസ്രായേൽ സൈന്യം ഒരു വലിയ സൈനിക സജ്ജീകരണവും ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളും തുടരുകയാണ്. ഈ അക്രമം അവസാനിപ്പിക്കാനും, യുദ്ധം അവസാനിപ്പിക്കാനും, എല്ലാ ജനങ്ങളുടെയും പൊതുനന്മയ്ക്ക് മുൻഗണന നൽകാനുമുള്ള സമയമാണിത്.
പ്രദേശങ്ങളിലും ജനങ്ങളുടെ ജീവിതത്തിലും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്രയും കാലം ദുരിതമനുഭവിച്ച എല്ലാ കക്ഷികളുടെയും കുടുംബങ്ങൾ സുഖം പ്രാപിക്കേണ്ട സമയമാണിത്” ജറുസലേം പാത്രിയാർക്കേറ്റ്സ് പറയുന്നു.
ഈ അർത്ഥശൂന്യവും വിനാശകരവുമായ യുദ്ധത്തിനെതിരെ പ്രവർത്തിക്കാനും കാണാതായ വ്യക്തികൾക്കും ഇസ്രായേലി ബന്ദികൾക്കും നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാനും അവർ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തിരമായി ആവശ്യപ്പെടുന്നു.