ലോകമെമ്പാടുമുള്ള ദൈവാലയങ്ങളിൽ ജൂബിലി വർഷത്തിന് സമാപനമായി
Dec 29, 2025, 12:13 IST
ഡിസംബർ 28 ഞായറാഴ്ചയോടെ ലോകമെമ്പാടുമുള്ള പ്രാദേശിക ദൈവാലയങ്ങളിൽ പ്രത്യാശയുടെ ജൂബിലി വർഷത്തിന് സമാപനമായി. 2024 ഡിസംബർ 29 ന് ആയിരുന്നു പ്രാദേശിക ദൈവാലയങ്ങളിൽ ജൂബിലി വർഷം ആരംഭിച്ചത്.
ജൂബിലിയോട് അനുബന്ധിച്ച് റോമിൽ എത്തിയ തീർഥാടകരെപ്പോലെ, ഓരോ രൂപതയിലും, ബിഷപ്പുമാർ ജൂബിലി പള്ളികളോ ചാപ്പലുകളോ നിശ്ചയിച്ചിരുന്നു. അവിടെ എത്തുന്ന വിശ്വാസികൾക്ക് ജൂബിലിക്ക് അനുയോജ്യമായ ദണ്ഡവിമോചനം ലഭിക്കും. നാലു പേപ്പൽ ബസലിക്കളിലെ മൂന്നെണ്ണത്തിലെ വിശുദ്ധ വാതിലുകളും ജൂബിലി സമാപനത്തോട് അടച്ചു.
2026 ജനുവരി ആറിന് എപ്പിഫനി തിരുനാൾ ദിനത്തിൽ, ലെയോ പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ, ജൂബിലിക്ക് സമാപനമാകും.