വിശുദ്ധ കുര്‍ബാനയ്ക്കു നേരേയുണ്ടായ അവഹേളനം; പരിഹാരമായി സെപ്റ്റംബര്‍ 12നു ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ ആഹ്വാനം

 
mass

കൊച്ചി: സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും ഈ വരുന്ന സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം.

ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുര്‍ബാന. നമ്മുടെ കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടുവരുന്ന അമൂല്യ നിമിഷങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം അനുഭവിക്കുത്. അത്യാദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുര്‍ബാനയെ സമീപിക്കാനെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്.

ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി 2025 സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോമലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധകുര്‍ബാനയുടെ ആരാധനനടത്താന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.

Tags

Share this story

From Around the Web