ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികളുടെ മൊഴി

 
train

ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികളുടെ മൊഴി. അസ്വഭാവികത തോന്നാത്തതിനാൽ അവിടം വൃത്തിയാക്കി. പിന്നീട് ആണ് ഭ്രൂണം കണ്ടെത്തിയത് എന്നും ശുചീകരണ തൊഴിലാളികൾ പറഞ്ഞു.

സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്. ഇവരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യും എന്നാണ് വിവരം. ഭ്രൂണം മലയാളിയുടേത് അല്ലെന്നാണ് പ്രാഥമിക നിഗമനം.

ധന്‍ബാദ്ആലപ്പുഴ എക്സ്പ്രസിലെ ചവറുവീപ്പയിലാണ് ശുചീകരണത്തൊഴിലാളികള്‍ നാലുമാസത്തോളം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടത്. കണ്ടെത്തിയ രക്തക്കറയിൽ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയും നടത്തുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയില്‍ ആണ് നാലുമാസത്തോളം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടത്.

Tags

Share this story

From Around the Web