പരിശുദ്ധാത്മാവ് മനസ്സുകളെ പ്രകാശിപ്പിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു: പെന്തക്കുസ്താ തിരുനാളിൽ ലെയോ പാപ്പ

 
Leo

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതങ്ങളിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് പെന്തക്കുസ്താ തിരുനാളിൽ ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പെന്തക്കുസ്താ തിരുനാൾ തിരുക്കർമ്മങ്ങൾക്കിടയിൽ വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. മനുഷ്യമനസ്സുകളെ പ്രകാശിപ്പിക്കാനും ഹൃദയങ്ങളിൽ പുതിയ ചൈതന്യം നിറയ്ക്കാനും പരിശുദ്ധാത്മാവിന് സാധിക്കുമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

ദൈവവും മനുഷ്യനും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നത് പരിശുദ്ധാത്മാവാണ്. ഈ സമാധാനം പാപമോചനത്തിൽ നിന്ന് ആരംഭിച്ച് മറ്റുള്ളവർക്ക് മാപ്പ് നൽകുന്നതിലേക്ക് നമ്മെ നയിക്കുന്നുവെന്നും സുവിശേഷപ്രഘോഷണം ഏതാനും പേരുടെ മാത്രം ചുമതലയല്ല, മറിച്ച് സഭയിലെ ഓരോ വിശ്വാസിയും ഇതിന്റെ പങ്കാളികളാണെന്നും നമ്മുടെ നല്ല പ്രവർത്തികളിലൂടെയും കാരുണ്യത്തിലൂടെയുമാണ് ഈ വിശ്വാസം പ്രകടമാകേണ്ടതെന്നും പാപ്പ വ്യക്തമാക്കി.

വംശീയത, കാപട്യം, സുവിശേഷവെളിച്ചത്തെ മറയ്ക്കുന്ന താൽക്കാലിക ട്രെൻഡുകൾ എന്നിവയിൽ നിന്നെല്ലാം പരിശുദ്ധാത്മാവ് നമ്മെ സംരക്ഷിക്കുകയും സത്യത്തിൽ അധിഷ്ഠിതമായ ഐക്യം വളർത്തുകയും ചെയ്യുന്നു. ​ലോകത്തെ വിഴുങ്ങുന്ന യുദ്ധം എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർഥിക്കണമെന്നും ഏതെങ്കിലുമൊരു വൻശക്തിയെയല്ല, മറിച്ച് സ്നേഹത്തിന്റെ സർവശക്തിയെ ഉപയോഗിച്ചാണ് യുദ്ധത്തെ തോൽപിക്കേണ്ടതെന്നും പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web