ഒരുമാസത്തിനുള്ളിൽ മൂന്നുതവണ ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്ന വിശുദ്ധനാട്
വിശുദ്ധനാട്ടിൽ ഒരുമാസത്തിനിടെ മൂന്നുതവണ ക്രിസ്തുമസ് ആഘോഷിക്കുന്നു. കത്തോലിക്കാ, ഓർത്തഡോക്സ്, ആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ് ക്രൈസ്തവർ ഒരുമിച്ചു വസിക്കുന്ന വിശുദ്ധനാട്ടിലാണ് ഒരുമാസത്തിനുള്ളിൽ മൂന്നുതവണ ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്നത്. ഇവിടെ മിക്ക ക്രൈസ്തവരും ഡിസംബർ 25 ന് കർത്താവായ യേശുവിന്റെ ജനനം ആഘോഷിക്കുന്നു; ചെറിയ വ്യത്യാസങ്ങളോടെ ഓർത്തഡോക്സ് ക്രൈസ്തവർക്കും ഇത് ബാധകമാണ്. എന്നാൽ മിക്കവർക്കും, ജൂലിയൻ കലണ്ടർ അനുസരിച്ച് ഡിസംബർ 25 നാണ് ക്രിസ്തുമസ്.
അതേസമയം പതിനാറാം നൂറ്റാണ്ടിൽ ഗ്രിഗറി പതിമൂന്നാമൻ പാപ്പ സ്ഥാപിച്ചതു മുതൽ ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 13 ദിവസം പിന്നിലാണ് ഇത്. അങ്ങനെ, യേശുക്രിസ്തുവിന്റെ ജനനം ആദ്യമായി വിശുദ്ധനാട്ടിൽ ഡിസംബർ 25 ന് ആചരിച്ചു. പ്രധാനമായും കത്തോലിക്കർ, ആംഗ്ലിക്കന്മാർ, പ്രൊട്ടസ്റ്റന്റുകാർ എന്നിവർക്കിടയിലാണ് ഈ ദിനം ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്. മിക്ക രാജ്യങ്ങളിലും കൃത്യം 13 ദിവസങ്ങൾക്കു ശേഷം, ജനുവരി ഏഴിന് ഓർത്തഡോക്സ് ക്രിസ്തുമസ് ആഘോഷിക്കുന്നു.
മൂന്നാമത്തെ ഒരു ക്രിസ്ത്യൻ സമൂഹത്തിന് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിന് വ്യത്യസ്തമായ ഒരു തീയതിയുണ്ട്. അർമേനിയൻ ഓർത്തഡോക്സ് സഭ എന്നും അറിയപ്പെടുന്ന അർമേനിയൻ അപ്പസ്തോലിക സഭ, ജനുവരി ആറിന് കർത്താവിന്റെ ജനനവും സ്നാനവും ആഘോഷിക്കുന്നു.
1923 ൽ ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചെങ്കിലും, വിശുദ്ധനാട്ടിലെ ഈ സമൂഹം ജൂലിയൻ കലണ്ടർ പിന്തുടരുന്നു. ഇക്കാരണത്താൽ, പാശ്ചാത്യ കലണ്ടറനുസരിച്ച് അവരുടെ ക്രിസ്തുമസ് ആഘോഷം ജനുവരി ആറിന് 13 ദിവസങ്ങൾക്കു ശേഷം ജനുവരി 19 ന് വരുന്നു.