നാല് പേപ്പൽ ബസിലിക്കകളുടെയും വിശുദ്ധ വാതിലുകൾ ഈ ആഴ്ച അടച്ച് മുദ്രവയ്ക്കും
നാല് പേപ്പൽ ബസിലിക്കകളുടെയും വിശുദ്ധ വാതിലുകൾ അടച്ച് മുദ്രവയ്ക്കുന്ന സ്വകാര്യ ചടങ്ങുകൾ ഈ ആഴ്ച പൂർത്തിയാകുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ, പ്രസ് ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. മരിയ മജോറ ബസിലിക്കയുടെ വിശുദ്ധ വാതിൽ ജനുവരി 13 ന് പ്രാദേശിക സമയം വൈകുന്നേരം ഏഴു മണിക്ക് അടച്ച് മുദ്രവച്ചു.
ജനുവരി 14 ബുധനാഴ്ച സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ മുദ്രവച്ചു. ജനുവരി 15 ന്, സെന്റ് പോൾ ബസിലിക്കയുടെയും ജനുവരി 16 വെള്ളിയാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെയും വിശുദ്ധ വാതിൽ അടച്ചു മുദ്രവയ്ക്കും. പ്രസ്താവന പ്രകാരം, ചടങ്ങിനിടെ ഒരു വെങ്കലപ്പെട്ടി സ്ഥാപിക്കുകയും ചെയ്യും.
വിശുദ്ധ വാതിൽ അടച്ചതിന്റെ ഔദ്യോഗിക രേഖ, വാതിലിന്റെ താക്കോൽ, 2016 ലെ അവസാനത്തെ അടയ്ക്കൽ മുതൽ ഇന്നുവരെയുള്ള നിരവധി പേപ്പൽ മെഡലുകൾ ഉണ്ടെങ്കിൽ അത്, ബസിലിക്കയുടെ ഒരു സ്മാരക മെഡൽ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.