പെറുവിലെ ദേശീയ ടീമിന്റെ ചരിത്രപ്രസിദ്ധമായ ജേഴ്‌സി ലെയോ പാപ്പയ്ക്ക് സമ്മാനിച്ചു

 
099

1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിൽ പെറുവിയൻ ദേശീയ ഫുട്ബോൾ ടീം ധരിച്ചിരുന്ന റെട്രോ ജേഴ്‌സി ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ചു. പെറുവിയൻ കായികരംഗത്തെ ഏറ്റവും മികച്ച ഇതിഹാസങ്ങളിൽ ഒരാളായ മുൻ ഫുട്ബോൾ കളിക്കാരൻ തെയോഫിലോ കുബില്ലസ് ആണ് ഇത് പാപ്പയ്ക്ക് സമ്മാനിച്ചത്.

ജനുവരി ആറിന് വത്തിക്കാനിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ പെറുവിയൻ ദേശീയ ടീമിന്റെ മുൻ പരിശീലകൻ റിക്കാർഡോ ഗാരേക, പെറുവിയൻ ഫുട്ബോൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് എഡ്വിൻ ഒവീഡോ എന്നിവരും പങ്കെടുത്തു. പരിശുദ്ധ പിതാവിന് സമ്മാനിച്ച ജേഴ്‌സി പെറുവിയൻ ഫുട്ബോളിലെ ഏറ്റവും പ്രതീകാത്മക നിമിഷങ്ങളിലൊന്നിനെ അനുസ്മരിപ്പിക്കുന്നു.

ലോകമെമ്പാടും ‘എൽ നെനെ’ എന്നറിയപ്പെടുന്ന തെയോഫിലോ ക്യൂബില്ലസ്, എക്കാലത്തെയും മികച്ച പെറുവിയൻ ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1970-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലും 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിലും പെറുവിയൻ ദേശീയ ടീമിനൊപ്പം അദ്ദേഹം തിളങ്ങി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ ഫിഫ അദ്ദേഹത്തെ ഉൾപ്പെടുത്തി.

Tags

Share this story

From Around the Web