മുനമ്പം ജനതയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി, ജനങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുസ്ഥാപിക്കണമെന്നു ആവശ്യം ശക്തമാകുന്നു. സമ്മര്‍ദങ്ങള്‍ക്കു സര്‍ക്കാര്‍ വഴങ്ങരുതെന്ന് ആവശ്യം

കോട്ടയം : ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യം. സര്‍ക്കാരിന്റെ അപ്പീലിലായിരുന്നു ഹര്‍ജിയിലാണ് നിര്‍ണാകയ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. എന്നാല്‍, വധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാകരുതെന്നാണ് ജനങ്ങളുടെ ആവശ്യം.
വര്‍ഷങ്ങളുടെ ദുരങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് ഇപ്പോള്‍ മുമ്പം ജനങ്ങള്‍ക്ക് അനുകൂലമായ വിധി വന്നത്. ഈ സാഹചര്യത്തില്‍ വധി നടപ്പാക്കാന്‍ വൈകരുതെന്നു സമര സമിതി നേതാക്കളും കത്തോലിക്കാ സഭയും ആവശ്യപ്പെടുന്നു. വധിക്കെതിരെ സര്‍ക്കാരിന്റെ തന്നെ കഴിലുള്ള വഖഫ് ബോര്‍ഡ് അപ്പീല്‍ പോകാതിരിക്കാനുള്ള നപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു.
1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.
സര്‍ക്കാരിന്റെ അപ്പീലിലായിരുന്നു ഹര്‍ജി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
തുടര്‍ന്ന് ഇതിനെതിരേ അപ്പീല്‍ പോവുകയായിരുന്നു. ഈ അപ്പീലിലാണ് സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് വന്നിരിക്കുന്നത്. സര്‍ക്കാരിന് കമ്മിഷന്‍ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പമാണ് സുപ്രധാന നിരീക്ഷണം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950-ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു.
ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനു മറ്റു തടസങ്ങളില്ല. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്തു നിന്നു തിടുക്കപ്പെട്ട നടപടികള്‍ ഉണ്ടാകുന്നില്ല.
ഇനിയും മുനമ്പത്തെ ജനങ്ങളെ ദുരിതത്തില്‍ നിന്നു മോചിപ്പിക്കാന്‍ വൈകരുതെന്നാണ് ആവശ്യം. അതേസമയം, ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഇന്നു കുഴിപ്പള്ളി വില്ലേജിലേക്കു മാര്‍ച്ച് നടത്തുന്നുണ്ട്.