സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഹിജാബ് ധരിക്കാൻ പാടില്ലെന്ന് അറിയിച്ചില്ല, കൂടെ നിന്നത് സർക്കാർ മാത്രം, കോൺഗ്രസ് ശ്രമിച്ചത് സമവായത്തിന്; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ്

മകളെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഹിജാബ് ധരിക്കാൻ പാടില്ല എന്ന നിബന്ധന സ്കൂൾ അധികൃതർ അറിയിച്ചിരുന്നില്ലെന്ന് എറണാകുളം പള്ളുരുത്തി സെന്റ് റിത്താസ് സ്കൂളിൽ നിന്ന് ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർഥിയുടെ പിതാവ് അനസ് നൈന.
താൻ എവിടെയും ഒപ്പിട്ടില്ലെന്നും സ്കൂൾ അധികൃതർ കാണിച്ച പേപ്പറിൽ തന്റെ ഒപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ എം.അഫ്സൽ നടത്തിയ ഫോൺ അഭിമുഖത്തിലാണ് വിദ്യാർഥിയുടെ പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഫ്സൽ അഭിമുഖം പങ്കുവെച്ചത്.
വിഷയത്തിൽ കോൺഗ്രസ് നേതാക്കാൾ തുടക്കം മുതൽ സമവായത്തിനാണ് ശ്രമിച്ചതെന്നും ഇതൊരു മുസ്ലിം-ക്രിസ്ത്യൻ പ്രശ്നമാകുന്നത് തടയുക എന്നതിലായിരുന്നു അവരുടെ ശ്രദ്ധയെന്നും അദ്ദേഹം പറയുന്നു. അതേസമയം, സർക്കാർ മാത്രമാണ് തങ്ങൾക്കൊപ്പം ശത്മായി നിന്നതെന്നും അനസ് അഭിമുഖത്തിൽ പറയുന്നു.
ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളോട് ബന്ധപ്പെടുകയോ സഹായം വാഗ്ദനാം ചെയ്യുകയോ ചെയ്തിട്ടില്ല. എസ്.ഡി.പി.ഐ നേതാവിനെയും കൂട്ടിയാണ് താൻ സ്കൂളിൽ പോയതെന്നതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. അദ്ദേഹത്തെ തനിക്ക് അറിയുകപോലുമില്ല. എങ്ങനെയോ കേട്ടറിഞ്ഞ് എത്തിയാതാണെന്ന് അഫ്സലിന് നൽകിയ അഭിമുഖത്തിൽ വിദ്യാർഥിയുടെ പിതാവ് അനസ് പറയുന്നു.