വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത് 19 ന് കൊടിയേറും

 
qqq

പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. പ്രധാന തിരുനാള്‍ 28 ന്.

തിരുനാള്‍ ദിവസങ്ങളില്‍ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളില്‍  വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാര്‍ത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. വിവിധ ബിഷപ്പുമാരും 140 വൈദികരും തിരുനാള്‍ ദിവസങ്ങളില്‍ വിവിധ സമയങ്ങളിലായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

27 ന് വൈകുന്നേരം 6.30 ന് ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് ജപമാല-മെഴുകുതിരി പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 28 ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി കബറിട ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന.

രാവിലെ ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 10.30 ന് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 12.30 ന് പ്രധാന ദൈവാലയത്തില്‍നിന്ന് പ്രദക്ഷിണം ആരംഭിച്ച് അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി നഗരവീഥിയിലൂടെ ഇടവക ദൈവാലയത്തില്‍ സമാപിക്കും.

24 ന് രാവിലെ 11 ന് അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം. തിരുനാള്‍ ദിവസങ്ങളില്‍ കബറിട ദൈവാലയം 24 മണിക്കൂറും തുറന്നിടും. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും.

27, 28 തിയതികളില്‍ പ്രധാന തിരുനാള്‍ കുര്‍ബാന ഫൊറോനാ ദൈവാലയത്തില്‍ നടത്തും. തിരുനാള്‍ ദിനങ്ങളിലെ ജപമാല പ്രദക്ഷിണവും ഇടവക ദൈവാലയം ചുറ്റിയാണ് തിരിച്ചെത്തുന്നത്. തിരുനാളിന്റെ രണ്ട് പ്രദക്ഷിണങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവക ദൈവാലയത്തിലാണ്.

 വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, അസിസ്റ്റന്റ് റെക്ടര്‍മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര എന്നിവര്‍ തിരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Tags

Share this story

From Around the Web