ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍; ഗള്‍ഫ് പ്രവാസി സമൂഹത്തിന്റെ തീര്‍ത്ഥാടന യാത്ര 14ന്
Jul 12, 2025, 12:14 IST

ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാളില്‍ ഗള്‍ഫ് പ്രവാസി വിശ്വാസി സമൂഹത്തിന്റെ തീര്‍ത്ഥാടന പദയാത്ര ജൂലൈ 14ന് വൈകുന്നേരം നാലിന് നടക്കും.
ബഹ്‌റിന്‍, കുവൈറ്റ്,, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ വിശ്വാസികള്‍ പങ്കെടുക്കുന്ന പദയാത്ര തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ മെയിന്‍ ഗേറ്റ് നിന്നും ആരംഭിച്ചു പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബറിങ്കല്‍ ദൈവാലയത്തില്‍ എത്തിച്ചേരും.
ഇപ്പോള്‍ ഗള്‍ഫില്‍ ആയിരിക്കുന്നവരും മുന്‍പ് അവിടെ ജോലി ചെയ്തിരുന്നവരുമായ വിശ്വാസികളാണ് തീര്‍ത്ഥാടന പദയാത്രയില്‍ അണിചേരുന്നത്.
ഗള്‍ഫ് മലങ്കര സുറിയാനി കത്തോലിക്ക സഭ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും.