വീട്ടുകാർ രാത്രി ഉറങ്ങാൻ കിടന്നത് അടുത്തുള്ള സഹോദരിയുടെ വീട്ടില്‍, തിരിച്ചെത്തിപ്പോള്‍ കണ്ടത് തകർന്ന മുൻ വാതിൽ, തിരുവനന്തപുരത്ത് 90 പവനും ഒരു ലക്ഷം രൂപയും കവർന്നു
Updated: Sep 24, 2025, 09:27 IST

തിരുവനന്തപുരം: തിരുവനന്തപുരം വെണ്ണിയൂരിൽ വൻ കവർച്ച. റിട്ടയേഡ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിൽ നിന്നാണ് 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
വീട്ടില്‍ ആളുല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്.
സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു