ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക പ്രതിനിധി സമ്മേളനം ജൂണ്‍ 21 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. 12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനി ധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ബര്‍മിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള ഔര്‍ ലേഡി ഓഫ് അസപ്ഷന്‍ ദൈവാലയവുമാണ് വേദിയാവുന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 6 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനും ഈ വേദി സാക്ഷ്യം വഹിക്കും.
രാവിലെ ഒന്‍പതരയ്ക്ക് പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത് . തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാ ര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അപ്പിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് , ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ വാമറ്റത്തില്‍, മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍ മ്മികരാവും.
വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാ. ജിബിന്‍ വമാറ്റത്തില്‍ നയിക്കുന്ന ക്ലാസ്, ചര്‍ച്ച എന്നിവയും നടക്കും. കുടുംബ കൂട്ടായ്മ കമ്മീഷന്‍ കോ-ഓര്‍ ഡിനേറ്റര്‍ ഷാജി തോമസ്, സെക്രട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വം വഹിക്കുന്നു.
ഷൈമോന്‍ തോട്ടുങ്കല്‍