വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദി ഫെയ്‌സ് ഓഫ് ഫെയ്‌സ് ലെസ് തമിഴിലേക്ക്

 
www

ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്‍ശനം പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില്‍ നടന്നു.

തമിഴ്നാട് ബിഷപ് കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയത്.  തമിഴ്നാട് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ചുബിഷപ്  ഡോ. ജോര്‍ജ്  അന്തോണി സാമിയും ബിഷപ്പുമാരും  ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

 ഡോ. ഷൈസണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിച്ച ഈ ചിത്രം ഇതിനകം 107-ലധികം അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടുകയും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.

 സിസ്റ്റര്‍ റാണി മരിയയുടെ നിസ്വാര്‍ത്ഥ ജീവിതവും ശക്തമായ സാക്ഷ്യവുമാണ് തന്നെ ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ ഡോ. ഷെയ്‌സന്‍ ഔസേപ്പ് പറഞ്ഞു. സിനിമയുടെ ചിത്രീകരണവേളയില്‍ ഷൂട്ടിങ് ക്രൂ അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുന്ന ഒരു വീഡിയോയുടെ പ്രദര്‍ശനം ഇതോടൊപ്പം ഉണ്ടായിരുന്നു.

മിഷനറിയായി മധ്യപ്രദേശി ലെത്തി അവിടുത്തെ ശബ്ദമില്ലാത്ത പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊണ്ടതിന്റെ വാടകകൊലയാളിയെക്കൊണ്ട് ജന്മികള്‍ ജീവനെടുത്ത വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോ ജ്ജ്വലമായ ജീവിതമാണ് ഡോ. ഷെയ്സണ്‍ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചത്.

മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ചിത്രം പ്രദര്‍ശ നത്തിനെത്തിയിരുന്നു. മലയാള നടി വിന്‍സി അലോഷ്യസാണ് റാണി മരിയയായി അഭിനയിച്ചിരിക്കുന്നത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവര്‍ വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു

Tags

Share this story

From Around the Web