വിസ്മയമായി മോട്ടോര്‍ വാഹനവകുപ്പ്.. വാട്‌സാപ്പും ഗൂഗിള്‍പേയും വിജിലന്‍സ് പരിശോധിക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പിന് പുതുവഴി തേടുന്നു. പലയിടത്തും ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി

കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതിക്കാര്‍ ഉള്ള വകുപ്പ് ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ, മോട്ടോര്‍ വാഹന വകുപ്പ്. ഒപ്പിന് പണവും മുന്തിയ ഇനം മദ്യവും വാങ്ങുന്ന ഉദ്യോഗസ്ഥര്‍ അടുത്തിടെ പിടിയിലായിരുന്നു.
വിജിലന്‍സ് പിടിമുറുക്കിയതോടെ വാട്‌സാപ്പും ഗൂഗിള്‍ പേയും വഴിയാണ് കൈക്കൂലി ഇടപാടുകള്‍ നടന്നിരുന്നത്. അടുത്തിടെ നടത്തിയ വിജിലന്‍സ് നടത്തിയ വാട്സാപ്പ് സമാന്തര ഓഫീസ് സംവിധനമായി പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്.
അടുത്തിടെ നടന്ന വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ ഒട്ടേറേ ഉദ്യോഗസ്ഥര്‍ അവരുടെ വാട്സാപ്പ് സന്ദേശങ്ങള്‍ ഒന്നാകെ നശിപ്പിച്ചിരുന്നു. ഇടനിലക്കാര്‍ വാട്സാപ്പില്‍ നല്‍കുന്ന വിവരം അനുസരിച്ചാണ് അപേക്ഷ തീര്‍പ്പാക്കിയിരുന്നത്.
ഉച്ചയ്ക്ക് ശേഷം ഓഫീസുകളില്‍ സന്ദര്‍ശകനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വാട്‌സാപ്പ് സമാന്തര ഓഫീസായി മാറി.
10 ലക്ഷം രൂപയുടെ ഗൂഗിള്‍പേ ഇടപാട് വിജിലന്‍സ് പിടികൂടിയിരുന്നു. എന്നാല്‍, ഇപ്പോഴും കൈക്കൂലി വാങ്ങുന്നതില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്മാറുന്നില്ലെന്നണ് ഉയരുന്ന ആക്ഷേപം. ഇടനിലക്കാരുടെ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കുകയും കൈക്കൂലി കിട്ടുമെന്നുള്ളവരുടെ അപേക്ഷകള്‍ പൂഴത്തിവെക്കുന്നുവെന്ന പരാതിയാണ് ഉള്ളത്.
ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനൊപ്പം രേഖകള്‍ നേരിട്ട് ഓഫീസിലെത്തിക്കണമെന്നതാണ് മോട്ടോര്‍ വാഹനവകുപ്പിലെ വ്യവസ്ഥ. ഓഫീസില്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ തരംതിരിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
ഇതില്‍നിന്ന് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുക്കുന്ന ഫയലുകളാണ് ഓഫീസ് സോഫ്റ്റ്വേറിലേക്ക് എടുക്കുന്നത്. മുന്‍ഗണ നിര്‍ബന്ധമില്ല. ഇടനിലക്കാരുടെ അപേക്ഷകള്‍ തെരഞ്ഞെടുത്ത് തീര്‍പ്പാക്കാന്‍ ഇതാണ് സൗകര്യമൊരുക്കുന്നത്.
ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന സൂചന ലഭിച്ചതോടെ ക്രമക്കേട് മറയ്ക്കാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്.