'ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും, 2026 ൻ്റെ പുതുപുലരിയിൽ പുതു നഗരത്തിലേക്ക്'; കെ രാജൻ

 
2

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു.

ജൂലൈ മുപ്പതിന് ഈ ദുരന്തമുണ്ടായിട്ടുള്ള പുലര്‍ച്ചെ മുതല്‍ ഒരു വര്‍ഷക്കാലം യഥാര്‍ഥത്തില്‍ കണ്ണിലൂടെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതിനുമുമ്പ് സമാനതകളില്ലാത്ത വിധം ഒരു പ്രളയം ഉണ്ടായത് ഒഴിച്ചാല്‍ ഒരു ചതുരശ്ര കിലോമീറ്ററിന് അകത്ത് 298 പേര്‍ മരണപ്പെടുന്ന, ആറ് ലക്ഷം മെട്രിക്ടണ്‍ ഡബ്ബറി രൂപീകരിക്കപ്പെടുന്ന ഒരു ദുരന്തം ഒരുപക്ഷെ ഇതുപോലെ കേരളത്തില്‍ ഉണ്ടാകില്ല.

ആ ദുരന്തത്തിന് ഒരു വിധത്തിലുള്ള പുനരധിവാസം കൊണ്ട് സാധ്യമാകില്ല. പുനരധിവാസത്തിന്റെ ലോക റെക്കോര്‍ഡ് അല്ലെങ്കില്‍ ഒരു ലോക മോഡല്‍ നമുക്കുണ്ടാകേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടാക്കിയിട്ടുള്ള ദുരന്തമാണിത് – അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web