ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു

 
vs

പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വി എസിന് ചികിത്സ നല്‍കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വി എസിന് ജൂൺ 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടന്‍ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വി എസിനെ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സ്പീക്കർ അടക്കമുള്ളവർ സന്ദര്‍ശിച്ചിരുന്നു.

Tags

Share this story

From Around the Web