‘കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; കോൺഗ്രസ് ലക്ഷ്യം രാഷ്ട്രീയ നിലനിൽപ്പ് മാത്രം’; പ്രധാനമന്ത്രി മോദി

 
modi vijay

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. തമിഴ്നാട്ടിൽ 30 വർഷം ഡിഎംകെയുമായി സഹകരിച്ച കോൺഗ്രസ് ഇപ്പോൾ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മുന്നണി മാറിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അധികാരമുള്ളപ്പോൾ ഡിഎംകെയുടെ ഒപ്പം നിന്ന കോൺഗ്രസ് ഇപ്പോൾ ടിവികെ പാളയത്തിലേക്ക് മാറി. രാഷ്ട്രീയ നിലനിൽപ്പ് മാത്രമാണ് കോൺഗ്രസിന് ലക്ഷ്യം. അധികാരത്തിനുവേണ്ടി കോൺഗ്രസ് എന്തും ചെയ്യും. ദീർഘനാൾ ഒരുമിച്ച് പ്രവർത്തിച്ച ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചു. വിശ്വസിക്കാൻ പറ്റാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ട്വിസ്റ്റുകൾക്കും സസ്പെൻസിനുമൊടുവിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകത്തില്ലാത്ത ഭാഗങ്ങളോടെ വിജയ് സത്യപ്രതിജ്ഞ തുടങ്ങി. എന്നാൽ നിശ്ചയിക്കപ്പെട്ട സത്യവാചകം ചൊല്ലാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർദേശിക്കുകയായിരുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. സത്യപ്രതിജ്ഞയിലെ ഓരോ വാചകത്തിനും നിറഞ്ഞ കയ്യടി. വിജയ്ക്ക് ശേഷം ഒമ്പത് പേർ മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

Tags

Share this story

From Around the Web