കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 'അവകാശ സംരക്ഷണ യാത്ര'യ്ക്ക് ഇന്നു തുടക്കമാകും

 
223

കാഞ്ഞങ്ങാട്: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന 'അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിയ്ക്കും.

ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ പാണത്തൂരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുഖംതിരിച്ചു നിൽക്കുന്ന വിവിധ ജനകീയ, സമുദായ വിഷയങ്ങൾ ഉയർത്തിയാണ് ജാഥ. യാത്ര 24ന് സെക്രട്ടേറിയറ്റ് ധർണയോടെ സമാപിക്കും.

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണുക്കാടൻ, മാർ ജോസ് പുളിക്കൽ, മാർ അലക്സ് താരാമംഗലം, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ യാത്രയെ അഭിസംബോധന ചെയ്യും.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കൊപ്പം ചിറ്റാരിക്കൽ, പേരാവൂർ, മാനന്തവാടി, തിരുവമ്പാടി, മണ്ണാർക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, കോതമംഗലം, കട്ടപ്പന, കാ ഞ്ഞിരപ്പള്ളി, പാലാ, കുട്ടനാട്, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനകീയ മഹാസമ്മേളനങ്ങൾ യാത്രയോടനുബന്ധിച്ച് നടക്കും.

സമുദായ-സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോ ർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിഹരിക്കു ക, റബർ, നെല്ല് ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.

Tags

Share this story

From Around the Web