ഫ്രഞ്ച് പൗരന്മാർക്കെതിരായ വിലക്ക് നീക്കണം; ഡൊണാൾഡ് ട്രംപിന് കത്തുമായി ഇമ്മാനുവൽ മാക്രോൺ

 
macron

ഫ്രഞ്ച് പൗരന്മാർക്കും ഉദ്യോഗസ്ഥർക്കുംമേൽ അമേരിക്ക ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അന്താരാഷ്ട്ര കോടതിയിലെ ജഡ്ജി നിക്കോളാസ് ഗില്ലു, മുൻ യൂറോപ്യൻ കമ്മീഷണർ തിയറി ബ്രെട്ടൺ എന്നിവർക്കെതിരായ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ചു. നീതിയുക്തമല്ലാത്ത ഈ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും മാക്രോൺ കത്തിൽ വ്യക്തമാക്കി.

സാങ്കേതികമേഖലയിലെ കർശനമായ നിയന്ത്രണങ്ങൾക്കും ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരായ കോടതി നടപടികൾക്കും നേതൃത്വം നൽകിയതിനാണ് അമേരിക്ക ഇവർക്ക് വിലക്കേർപ്പെടുത്തിയത്. അമേരിക്കയിലേക്കുള്ള പ്രവേശനം തടഞ്ഞതിനു പുറമെ ഇവരുടെ ബാങ്ക് കാർഡുകളും ഓൺലൈൻ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇത്തരം നടപടികൾ കോടതികളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണെന്ന് ഫ്രഞ്ച് ഭരണകൂടം കുറ്റപ്പെടുത്തി.

അമേരിക്കൻ കമ്പനികളുടെ താൽപര്യങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമെതിരെ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക ഈ നടപടികൾ സ്വീകരിച്ചത്. എന്നാൽ, യൂറോപ്യൻ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചുള്ള ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മാക്രോണിന്റെ കത്തിന് ട്രംപ് എന്ത് മറുപടി നൽകുമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

Tags

Share this story

From Around the Web