വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വാദം സുപ്രീം കോടതിയിൽ പൊളിഞ്ഞു

 
waqf

ഫാ. ജോഷി മയ്യാറ്റിൽ & ശ്രീ. സ്റ്റാലിൻ ദേവൻ

വഖഫ് ഭേദഗതി നിയമത്തിനെതിരേ കോടതിയുടെ മൂന്നിലെത്തിയ നൂറോളം കേസുകളിൽ ഇന്നു രാവിലേ സുപ്രീം കോടതി ഇടക്കാല വിധി പ്രഖ്യാപിച്ചു. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. സുപ്രധാനങ്ങളായ മൂന്നു വിഷയങ്ങൾ മാത്രമേ ഇടക്കാല വിധിക്കായി പരിഗണനയ്ക്കെടുക്കൂ എന്ന് നേരത്തേ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അവ ഇവയാണ്:
1. വഖഫ് ബോർഡിൽ മറ്റു മതസ്ഥരുടെ സാന്നിധ്യം; 2. നോട്ടിഫൈ ചെയ്യപ്പെട്ടിട്ടുള്ള, ഉപയോഗത്താലുള്ള വഖഫ് വസ്തുക്കൾ കളക്ടറുടെ റിപ്പോർട്ടിൻ പ്രകാരം ഡീനോട്ടിഫൈ ചെയ്യുന്നത്; 3. അഞ്ചു വർഷം മുസ്ലീമായി ജീവിച്ചിട്ടുള്ളയാൾക്കേ വഖഫ് ചെയ്യാനാകൂ എന്ന സെക്ഷൻ

ഈ വിഷയങ്ങളിൽ കോടതിയുടെ ഇടക്കാല വിധി, നേരിട്ടു കേൾക്കാൻ കഴിഞ്ഞതനുസരിച്ച്, ഇങ്ങനെയാണ്:
1. വഖഫ് കൗൺസിലിൽ നാലിൽ കൂടുതലോ വഖഫ് ബോർഡിൽ മൂന്നിൽ കൂടുതലോ അന്യമതസ്ഥർ ഉണ്ടാകാൻ പാടില്ല.
2. കളക്ടറുടെ റിപ്പോർട്ട് സർക്കാർ വഖഫ് ട്രൈബ്യൂണലിലും, ആവശ്യമെങ്കിൽ ഉപരിക്കോടതിയിലും അവതരിപ്പിച്ച് വിധി സമ്പാദിക്കണം.
3. വഖഫ് ചെയ്യാൻ ഒരാൾക്കുള്ള വർഷ പരിധി, വഖഫിനാവശ്യമായ മെക്കാനിസം തയ്യാറാക്കിയതിനു ശേഷം പരിഗണിക്കാം.

ചുരുക്കിപ്പറഞ്ഞാൽ, വഖഫ് ഭേദഗതിയുടെ ഭരണഘടനാനുസൃതത്വമാണ് വിധിയിലൂടെ വ്യക്തമാകുന്നത്. സെക്ഷൻ 40 എടുത്തുകളഞ്ഞതിനെക്കുറിച്ചോ സെക്ഷൻ 2A ഏർപ്പെടുത്തിയതിനെക്കുറിച്ചോ പരിഗണിക്കാൻ പോലും സുപ്രീം കോടതി തയ്യാറായില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇടക്കാല വിധി വന്നതിൻ്റെ വെളിച്ചത്തിൽ കേന്ദ്രസർക്കാർ വഖഫ് ചട്ടങ്ങൾ ഉടനടി ഒരു അസാധാരണ പാർലിമെൻ്റു വിളിച്ചു കൂട്ടി പാസാക്കി സംസ്ഥാനസർക്കാരിന് നിർദ്ദേശങ്ങൾ നല്കും എന്നു പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രി ശ്രീ. കിരൺ റിജുജു നല്കിയ 'മൂന്നാഴ്ചയുടെ ഉറപ്പ്' ഇനിയും നീളില്ലെന്നു പ്രതീക്ഷിക്കുന്നു.

Tags

Share this story

From Around the Web