എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന പടിപടിയായി നടപ്പാക്കുമെന്നു റോമിന് വാഗ്ദാനം ചെയ്യുന്നത് അവസാനിപ്പിക്കണം, മാർ പാംപ്ലാനി വഴി സിനഡിന് കത്തുനൽകി വിമതർ. ജനാഭിമുഖ കുർബാന അംഗീകരിക്കണമെന്ന് ആവശ്യം
കോട്ടയം: എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പടിപടിയായി നടപ്പാക്കുമെന്നു റോമിന് വാഗ്ദാനം ചെയ്യുന്നത് അവസാനിപ്പിക്കണം,
മാർ ജോസഫ് പാംപ്ലാനി വഴി സിനഡിന് കത്തുനൽകി വിമതർ.
തങ്ങളുടെ കുർബാന ക്രമം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യവും ഇവർ സിനഡിനു മുന്നിലേക്ക് വെക്കുന്നു.
പരിശുദ്ധ പിതാവിനോടും സീറോ-മലബാർ സഭയോടും പൂർണ വിശ്വസ്തത ള്ളവരാണ് തങ്ങൾ. ഞങ്ങളുടെ വിശ്വസ്തതയെക്കുറിച്ചുള്ള പരസ്യ സാക്ഷ്യത്തിന് ആർച്ച് ബിഷപ്പിന് ഞങ്ങൾ നന്ദി അറിയിക്കുന്നു. ഞങ്ങൾ "കൂട്ടായ്മയിൽ നിന്ന് പുറത്തുപോയി" അല്ലെങ്കിൽ "പുനഃസ്ഥാപനം" ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഞങ്ങൾ നിരസിക്കുന്നു.
മുൻകാലങ്ങളിലെ പരാജയപ്പെട്ട നിർബന്ധിത നടപടികളിൽ നിന്ന് വ്യത്യസ്തമായി, യഥാർത്ഥ സമാധാനം കൊണ്ടുവന്ന ഒരേയൊരു പാത "വിട്ടുവീഴ്ച ഫോർമുല" (ജനാഭിമുഖ കുർബാന) മാത്രമാണ്.
ഏകീകൃത കുർബാന രീതി കുറച്ച് പേരെ മാത്രമേ ആകർഷിക്കുന്നുള്ളൂ, ആയിരക്കണക്കിന് ആളുകളാണ് ജനാഭിമുഖ കുർബാനയ്ക്കായി ഒത്തുകൂടുന്നത്. ഇത് സാധാരണക്കാരുടെ യഥാർത്ഥ വിശ്വാസ സഹജാവബോധത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ജനങ്ങളെ അഭിമുഖീകരിച്ച് കുർബാന ചൊല്ലുന്നത് ഏതെങ്കിലും അധികാരത്തെ നിരാകരിക്കലല്ല. വിശുദ്ധവാരത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ പ്രകടമായ വൻ ജനപങ്കാളിത്തം തങ്ങളുടെ ഐക്യം തെളിയിക്കുന്നതാണ്. എന്നാൽ, ചില ആഘോഷങ്ങൾക്ക് ബിഷപ്പുമാരെ ക്ഷണിക്കാതിരിക്കുന്നത് പ്രാദേശിക സമാധാനം സംരക്ഷിക്കുന്നതിനുള്ള ഒരു നടപടി മാത്രമാണ് അല്ലാതെ വിമത നീക്കമല്ല.
ഏകീകൃത കുർബാന ക്രമത്തിനായി വാദിക്കുന്നവർ കത്തീഡ്രലിൽ നടത്തിയ തടസപ്പെടുത്തിലിനെ ഞങ്ങൾ അപലപിക്കുന്നു.
റോമിന് മുന്നിൽ തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കാനായിരുന്നു ഇത്തരം നീക്കങ്ങൾ.
സഭയുടെ പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുകയും പരിശുദ്ധ പിതാവിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്യുന്ന കർദ്ദിനാൾ കൂവക്കാട്ടിന്റെയും മാർ പെരുന്തോട്ടത്തിന്റെയും ഇടപെടലിൽ ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.
കത്തീഡ്രലുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന സിവിൽ വ്യവഹാരങ്ങൾ പരിഹരിക്കുന്നതിനുള്ള കോംപ്രമൈസ് ഫോർമുല അംഗീകരിക്കുന്ന ഔദ്യോഗിക രേഖ റോമിൽ നിന്ന് അനുവദിക്കണമെന്നും വിമതർ അഭ്യർത്ഥിക്കുന്നുണ്ട്.
അടുത്ത ബിഷപ്പുമാരെ തെരഞ്ഞെടുക്കുമ്പോൾ
തങ്ങയുടെ ജീവിത യാഥാർത്ഥ്യം മനസ്സിലാക്കുന്ന തങ്ങളുടെ സ്വന്തം വൈദികരിൽ നിന്ന് തെരഞ്ഞെടുക്കണം.
മുൻകാല ഭരണപരമായ പരാജയങ്ങൾ കാരണം ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഫാ. സൈമൺ പള്ളുപ്പേട്ട, ഫാ. ജോസ് പുതിയേടത്ത് എന്നിവരുടെ സ്ഥാനാർത്ഥിത്വത്തോടുള്ള എതിർപ്പ് തങ്ങൾ ആവർത്തിക്കുന്നു എന്നും സിനഡിസ് നൽകിയ കത്തിൽ പറയുന്നു.