മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ വാർഷിക ദിനം; വത്തിക്കാൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികത്തിന്റെ ഭാഗമായി, ജൂലൈ 20 ഞായറാഴ്ച, റോമിലെ കാസിൽ ഗാൻഡോൾഫോ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ‘സ്പെക്കോള വത്തിക്കാന’ എന്നറിയപ്പെടുന്ന വത്തിക്കാൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയം ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ചു.
ആഞ്ചലൂസ് പ്രാർഥനയ്ക്ക് ശേഷമാണ് പാപ്പ ഇവിടം സന്ദർശിച്ചത്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ചാനലുകൾ വഴി ഇത് പ്രസിദ്ധപ്പെടുത്തി.
വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആസ്ട്രോഫിസിക്സ് വകുപ്പിലെ വിദഗ്ധരുടെ നേതൃത്വത്തിൽ നിരീക്ഷണാലയത്തിന്റെ താഴികക്കുടങ്ങളിൽ സ്ഥിതി ചെയ്യുന്ന ദൂരദർശിനികളും ശാസ്ത്രീയ ഉപകരണങ്ങളും അടുത്തുനിന്ന് കാണാൻ പാപ്പയ്ക്ക് കഴിഞ്ഞു. 1969 ജൂലൈ 20 നായിരുന്നു അമേരിക്കൻ ബഹിരാകാശ യാത്രികരായ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.