ആമസോണ്‍ ഹിറ്റ് പരമ്പരയില്‍ ദാവീദ് രാജാവിനെ അവതരിപ്പിച്ച നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

 
2222

ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം അടുത്തിടെ പുറത്തിറക്കിയ പുതിയ ഹിറ്റ് വീഡിയോ പരമ്പരയായ "ഹൗസ് ഓഫ് ഡേവിഡ്"-ൽ ദാവീദ് രാജാവായി നായക വേഷം അവതരിപ്പിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയ നടൻ മൈക്കൽ ഇസ്‌കാൻഡർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.

ഓഗസ്റ്റ് 21നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. "ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്, തിരിഞ്ഞുനോക്കുമ്പോൾ വളരെക്കാലത്തിന് ശേഷം അത് സംഭവിച്ചു. ഇന്ന് ഞാൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് ചേർന്നു" ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം കുറിച്ചു.

സഭയിലേക്കുള്ള വിളി തനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നുണ്ടെന്നും കാലം കടന്നുപോകും തോറും ഈ വിളി കൂടുതൽ ഉച്ചത്തിലായി അനുഭവപ്പെട്ടിരിന്നുവെന്നും താരത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

“എന്റെ വഴിയിൽ സഹായിക്കാന്‍ ചില അത്ഭുതകരമായ ആളുകളെ ഞാൻ കണ്ടുമുട്ടി. യാത്രയുടെ അവസാനമാകുന്നതിനുപകരം, ഇത് യാത്രയുടെ തുടക്കമാണ്. ദൈവത്തോടൊപ്പമുള്ള എന്റെ നടത്തം തുടരുമ്പോൾ ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കുക, എന്നോടൊപ്പം ഈ ദിവസത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിന് നന്ദി.” - ഇസ്‌കാൻഡർ കുറിച്ചു.

Tags

Share this story

From Around the Web