പെറുവിലെ ഏക ദിവ്യകാരുണ്യ അദ്ഭുതത്തിന്റെ 376-ാം വാർഷികം ആഘോഷിച്ചു

 
11

പെറുവിലെ കത്തോലിക്കർ രാജ്യത്തെ ഏക ദിവ്യകാരുണ്യ അദ്ഭുതത്തിന്റെ 376-ാം വാർഷികം ആഘോഷിച്ചു. പെറുവിലെ ലിമാ കത്തീഡ്രലിൽ കർദിനാൾ കാർലോസ് കാസ്റ്റിലോയുടെ അധ്യക്ഷതയിൽ നടന്ന വിശുദ്ധ കുർബാനയോടെ ആയിരുന്നു തുടക്കം.

പെറുവിന്റെ കത്തോലിക്കാ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ദിവ്യകാരുണ്യ അദ്ഭുതം. കർദിനാൾ പെഡ്രോ ബാരെറ്റോയും മോൺസിഞ്ഞോർ ജോർഡി ബെർട്ടോമ്യൂവും ചേർന്നു നടത്തിയ കുർബാനയോടെയാണ് വാർഷികാഘോഷം ആരംഭിച്ചത്. അതേസമയം ചിക്ലേയോയിലെ ബിഷപ്പായിരുന്ന ലെയോ പതിനാലാമൻ മാർപാപ്പ ഈ അദ്ഭുതത്തെ പ്രോത്സാഹിപ്പിച്ചതിന് നന്ദിപറഞ്ഞു.

1649 ജൂൺ രണ്ടിന് കോർപ്പസ് ക്രിസ്റ്റി തിരുനാളിന്റെ തലേന്ന്, വിശ്വാസികൾ ഉണ്ണീശോയെ ദിവ്യകാരുണ്യത്തിൽ കണ്ടു. തുടർന്ന്, ജൂലൈ 22 ന് വി. മേരി മഗ്ദലനയുടെ തിരുനാളിൽ നാല് ഫ്രാൻസിസ്കൻ പുരോഹിതന്മാർ അതേ ദർശനം വീണ്ടും കണ്ടു. പിന്നീട്, ഈ രൂപം അപ്രത്യക്ഷമാകുകയും അതിന്റെ സ്ഥാനത്ത് പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമായി മൂന്നു ഹൃദയങ്ങളുടെ സാന്നിധ്യവും കണ്ടു. പെറൂവിയൻ വിശ്വാസികൾ ഏറ്റവും പ്രാധാന്യത്തിടെയാണ് ഈ അദ്ഭുതത്തെ കാണുന്നത്.

Tags

Share this story

From Around the Web