ടിക്കറ്റ് ബുക്കിങ്ങിലെ ആ ലാഗ് ഇനിയുണ്ടാകില്ല; ഹൈ സ്പീഡ് റിസർവേഷൻ പരിഷ്കരണവുമായി റെയിൽവേ

ടിക്കറ്റ് റിസർവേഷൻ സ്പീഡ് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പി ആർ എസ്) ആണ് പരിഷ്കരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ബുക്കിങ് വേഗത നാലിരട്ടി വര്‍ധിക്കുമെന്നാണ് റെയിൽവേ പറയുന്നത്.
റെയില്‍വേയും സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ചേർന്നാണ് അപ്ഗ്രഡേഷൻ വരുത്തുന്നത്. ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, നെറ്റ് വര്‍ക്ക്, സെക്യൂരിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെല്ലാം ഉടച്ചുവാർക്കും. 2010ൽ ആരംഭിച്ച നിലവിലെ പി ആർ എസ്, പഴയ ഇറ്റാനിയം സെര്‍വര്‍, ഓപ്പണ്‍ വി എം എസ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
അപ്ഗ്രഡേഷൻ പൂർത്തിയായാൽ ഓരോ മിനുട്ടിലും കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. കാരണം, ക്ലൗഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. വേഗത മാത്രമല്ല, സുരക്ഷയും മറ്റ് സൗകര്യവും വർധിക്കും.