മണിപ്പൂരിൽ സംഘർഷം തുടരുന്നു: രണ്ടായിരത്തോളം ട്രക്കുകൾ കുടുങ്ങി; അസം റൈഫിൾസിനെ വിന്യസിച്ചു

 
manipur

ഇംഫാൽ :മണിപ്പൂരിലെ കാങ്പൊക്പിയിൽ 2000 ട്രക്കുകൾ കുടുങ്ങി കിടക്കുന്നു. അവശ്യസാധനങ്ങളുമായി എത്തിയ ട്രാക്കുകളാണ് കുടുങ്ങിക്കിടക്കുന്നത്.കുക്കി - നാഗ വിഭാഗങ്ങൾ തുടരുന്ന പ്രതിഷേധങ്ങളും ബന്ദും മൂലമാണ് കടുത്ത പ്രതിസന്ധി ഉടലെടുത്തത് .

ഇരുവിഭാഗങ്ങളും ആളുകളെ ബന്ദികളാക്കി എന്ന് ആരോപിച്ചാണ് പ്രതിഷേധം തുടരുന്നത്. മെയ് 13 ന് ഉണ്ടായ സംഘർഷത്തിൽ 3 ക്രിസ്ത്യൻ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

അതിനിടെ നാഗ വിഭാഗത്തിൽ പെട്ട 8 പേരെ കുക്കികൾ തട്ടിക്കൊണ്ട് പോയി എന്ന് ആരോപിച്ച് യുണൈറ്റഡ് നാഗ കൗൺസിൽ രംഗത്ത് വന്നിട്ടുണ്ട്.
അതേ സമയം 14 പേരെ കാണാനില്ല എന്ന്  കുക്കി വിഭാഗവും ആരോപിക്കുന്നു . പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ അസം റൈഫിൾസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട് .

Tags

Share this story

From Around the Web