തമിഴ്നാടിന് ഇനി ദളപതി ഭരണം; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

 
vijay

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

സൂപ്പർ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ആഘോഷമാക്കാൻ പതിനായിരക്കണക്കിന് ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങളും തമിഴ് സിനിമാ ലോകത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയുടെ സാന്നിധ്യമാണ്.

Tags

Share this story

From Around the Web