യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ആറ് ട്രെയിനുകള്‍ വൈകിയോടുന്നു, ചില സര്‍വീസുകളില്‍ മാറ്റം

 
train

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,ആറ് ട്രെയിനുകള്‍ വൈകിയോടുന്നു. പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ വൈകിയോടുന്നതും ചില സര്‍വീസുകള്‍ക്ക് മാറ്റമുള്ളതും. അറ്റകുറ്റപ്പണികള്‍ ഞായറാഴ്ച വരെ തുടരും.

പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടുത്ത ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ പുനഃക്രമീകരണങ്ങളുണ്ടാകും. ആറ് ട്രെയിനുകള്‍ വൈകിയോടും. വരും ദിവസങ്ങളിലും ചില ട്രെയിനുകള്‍ വൈകി ഓടുമെന്നു റെയില്‍വേ വ്യക്തമാക്കി.

ഗോരഖ്പുര്‍- തിരുവനന്തപുരം
കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ്
മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത്
സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ്
ജാംനഗര്‍- തിരുനെല്‍വേലി
തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്.

പാലക്കാട്- എറണാകുളം മെമു സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും മെമു സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web