വൈദിക പരിശീലനത്തിന് നവീകരണം നടത്താന്‍ സീറോ മലബാര്‍ സിനഡ് തീരുമാനം

 
2222

കൊച്ചി: മാറുന്ന സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം കൂടുതൽ ഫലപ്രദമാക്കുന്നതിനായി വൈദികപരിശീലനം കാലോചിതമായി നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് വിലയിരുത്തി.

സുവിശേഷ പ്രഘോഷണത്തിൽ തീക്ഷ്‌ണത ജ്വലിപ്പിക്കുന്ന വൈദികപരിശീലനം കാലത്തിൻ്റെ അനിവാര്യതയാണ്. ആത്മീയവും ദൈവശാസ്ത്രപരവുമായ അറിവിനോടൊപ്പം, വൈദികാർഥികൾ മാനസികമായ പക്വതയും സാമൂഹിക പ്രതിബദ്ധതയും ആധുനിക സാങ്കേതികവിദ്യകളിൽ നൈപുണ്യവും ഉള്ളവരായി വളരേണ്ടതുണ്ടെന്ന് സിനഡ് സമ്മേളനം ചൂണ്ടിക്കാട്ടി.

വൈദികപരിശീലനത്തെക്കുറിച്ച് സിനഡിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ ഗവേഷണങ്ങളും പഠനങ്ങളും വർഷങ്ങളായി നടന്നുവരികയായിരുന്നു. അവയുടെ വെളിച്ചത്തിൽ നവീകരിച്ച പരിശീലന പദ്ധതിക്ക് സിനഡ് വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അന്തിമ രൂപം നൽകിയിട്ടുണ്ട്.

ഇവ നടപ്പിൽ വരുത്തുന്നതിൻ്റെ ആദ്യഘട്ടമായി മൈനർ സെമിനാരി പരിശീലന കാലഘട്ടത്തിൽ കാതലായ ചില നവീകരണ ങ്ങൾക്ക് സിനഡ് അംഗീകാരം നൽകുകയും ഈ രംഗത്തുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെ അത് നടപ്പിലാക്കാൻ വൈ ദികർക്കായുള്ള സിനഡൽ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Tags

Share this story

From Around the Web