പശ്ചിമേഷ്യയുടെ സമാധാനത്തിനായി സീറോ മലബാർ സഭയിൽ ഇന്നു പ്രാർത്ഥനാദിനം
Mar 6, 2026, 10:53 IST
കൊച്ചി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന യുദ്ധം അവസാനിക്കുന്നതിനും ക്ലേശകരവും ദുരിതപൂർണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗൾഫ് നാടുകളിലെ സഹോദരങ്ങൾക്കും വേണ്ടി സീറോ മലബാർ സഭയിൽ ഇന്നു പ്രത്യേക പ്രാർത്ഥനാദിനാചരണം നടക്കും. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വൈകുന്നേരം ഏഴിന് പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും.
യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാർഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവും സംജാതമാകാനും വേണ്ടി ഏവരും പ്രാർഥിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാർ സഭയുടെ പ്രാർത്ഥനാപൂർണമായ പിന്തുണ അറിയിക്കുന്നു. വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്‌ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളിൽ ലോകം മുഴുവൻ വലിയ ഉത്കണ്‌ഠയിലൂടെയാണ് കടന്നുപോകുന്നത്.
ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവർത്തിത്വവും സാധ്യമാകൂ. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകർച്ച ഉണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാർമിക ഉ ത്തരവാദിത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം രാഷ്ട്ര നേതാക്കൾ തുറന്ന മനസോടെ സ്വീകരിക്കാൻ നമുക്കു തീക്ഷ്‌ണമായി പ്രാർത്ഥിക്കാമെന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു.