ബംഗാളില്‍ ബിജെപിയുടെ പുതുചരിത്രം, മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞ ഇന്ന്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എട്ടു നിര്‍ദേശങ്ങളാണ് വന്നതെന്നും എല്ലാറ്റിലും സുവേന്ദുവിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നതെന്നും യോഗത്തില്‍ മുഖ്യനിരീക്ഷകനായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
രണ്ടാമതൊരു പേരുകൂടി പറയാനുള്ള സാവകാശം നല്‍കിയിരുന്നെങ്കിലും മറ്റു പേരൊന്നും ഉയരാത്തതിനാല്‍ സുവേന്ദുവിന്റെ പേരു തന്നെ നിശ്ചയിക്കുകയായിരുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഒഡിഷ മുഖ്യമന്ത്രി മോഹന്‍ചരണ്‍ മാജി സഹനിരീക്ഷകനായിരുന്നു.