മൗനം വെടിയാൻ‌ സുരേഷ് ഗോപി, ഇന്ന് തൃശൂരിൽ, ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും
 

 
sg

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. രാവിലെ ട്രെയിന്‍ മാര്‍ഗ്ഗം തൃശൂരില്‍ എത്തുന്ന സുരേഷ് ഗോപി ഇന്നലത്തെ മാര്‍ച്ചില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണും.

സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള വഴിയിലെ ബോര്‍ഡില്‍സിപിഎം മാര്‍ച്ചിനിടെ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.

ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ സുരേഷ് ഗോപിയും പങ്കെടുക്കും. ഇന്നലെ രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.

ഇരു പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞു. ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബിന് പരിക്കുണ്ട്. ചില സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.

Tags

Share this story

From Around the Web